
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ന് പ്രസിദ്ധമായ ആറാട്ട് ഘോഷയാത്ര നടക്കും. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര പോകുന്നത് എന്നതാണ് അത്.
ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുന്നത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമാവും. ഇവയ്‌ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങും. വള്ളക്കടവ് ഭാഗത്ത് നിന്നുമാണ് വിമാനത്താവളത്തിനകത്തുകൂടി ഘോഷയാത്ര പോകുന്നത്. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
തിരുവനന്തപുരം വിമാനത്താവളം 363 ദിവസം ആളുകൾക്ക് രണ്ട് ദിവസം പദ്മനാഭന്, വിമാനത്താവളത്തിൽ കൂടി ആറാട്ട് ഘോഷയാത്ര പോകുന്നതിന്റെ ചരിത്രം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയിൽ നിന്നും അറിയാം