ഷൈൻ ടോം ചാക്കോ, സുധീർ കരമന തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന സിനിമയാണ് ഭാരത് സർക്കസ്. സോഹൻ സീനുലാലാണ് സിനിമയുടെ സംവിധായകൻ. കൗമുദി മൂവീസിലൂടെ സോഹൻ,സുധീർ കരമന, നടി മേഘ തുടങ്ങിയവർ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്നു.

'ഭാരത സർക്കസ് എന്നു പറയുന്നത് സർക്കസുമായി ബന്ധപ്പെട്ടുള്ള സിനിമയൊന്നുമല്ല. നമ്മുടെ ഭാരതത്തിൽ നടക്കാൻ സാദ്ധ്യതയുള്ളതും നടന്നിട്ടുള്ളതുമായ സംഭവങ്ങൾ കോർത്തിണക്കി കഥ പറയുകയാണ്.'- സംവിധായകൻ പറയുന്നു.
സാമൂഹികപരമായ ഒരുപാട് കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടാവുന്ന സിനിമയാണിതെന്ന് സുധീർ കരമന പറയുന്നു. ചിത്രത്തിൽ മേനോൻ എന്ന കഥാപാത്രത്തെയാണ് സുധീർ അവതരിപ്പിക്കുന്നത്. അഭിമുഖത്തിനിടയിൽ ഇഷ്ടപ്പെട്ട നടനാരാണെന്ന അവതാരകയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.
'കേരളത്തിൽ ഒരിക്കലും പറയാൻ പറ്റുന്ന ഒരു മറുപടിയല്ലിത്. മമ്മൂട്ടിയും ലാലേട്ടനുമല്ലാതെ വേറൊരാളെ നമുക്ക് പറയാൻ ഉണ്ടാകില്ല. അവർ സ്റ്റാർ മാത്രമല്ല. നടന്മാർ കൂടിയാണ്. അവർ ചെയ്ത നമ്പർ ഓഫ് കാരക്‌ടേഴ്സ്, ഇത്രയും ഷോർട്ട് പിരീഡിൽ, അതും വേൾഡ് വൈഡ് റെക്കഗനൈസേഷൻ കിട്ടുന്ന താരങ്ങൾ വേറെ ആരാണുള്ളത്.' നടൻ പറഞ്ഞു.