ആശംസ നേർന്ന് മമ്മൂട്ടി

mm

നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുവൈബത്തൂർ ത്തസ്ളമിയ എന്നീ അഞ്ചു പുതുമുഖ നായികമാരുമായി ഒമർ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ഇർഷാദ് അലി ആണ് നായകൻ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ 'ഫ്രീക്ക് ലുക്ക്' എന്ന ഗാനം മികച്ച പ്രതികരണവുമായി മുന്നേറുന്നു. സിനിമയ്ക്ക് മെഗാ സ്റ്റാർ മമ്മൂട്ടി ആശംസ നേർന്നു. വിജീഷ് വിജയൻ, ദാസേട്ടൻ കോഴിക്കോട്, പാലാ സജി, ശിവജി ഗുരുവായൂർ എന്നിവരാണ് മറ്റ് താരങ്ങൾ.പ്രവാസിയായ കളന്തൂർ ആണ് നിർമാതാവ്. സിനു സിദ്ധാർഥ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ റതിൻ രാധാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ വിശാഖ് പി.വി.നവംബർ 18ന് ചിത്രം തിയേറ്ററുകളിൽ എത്തും. പി.ആർ. ഒ പ്രതീഷ് ശേഖർ.