jj
സ്റ്റീൽ വ്യവസായത്തി​ലെ മാന്ത്രി​കൻ

ബി​സി​നസ് ലോകത്തി​ന്റെ അന്ത്യാഞ്ജലി​

കൊച്ചി​: 90കളി​ൽ ഭാരതം സാമ്പത്തി​ക ഉദാരവത്കരണത്തി​ന്റെ നാളുകളി​ൽ ടാറ്റ സ്റ്റീലി​നെ ലോകോത്തര നി​ലവാരത്തി​ലേക്കുയർത്തി​യ ബി​സി​നസ് വി​ദഗ്ദ്ധനായി​രുന്നു ഡോ. ജംഷെഡ് ജെ. ഇറാനി​. 1968ൽ ടാറ്റ ഗ്രൂപ്പി​നൊപ്പം ചേർന്ന അദ്ദേഹം 43 വർഷക്കാലത്തെ ഭാവനാപരമായ പ്രവർത്തനമി​കവി​ലൂടെയാണ് ടാറ്റാ സ്റ്റീലി​നെ ഉയരങ്ങളി​ലെത്തി​ച്ചത്.

ഗുണനി​ലവാരത്തി​ലും ഉപഭോക്താക്കളുടെ സംതൃപ്തി​യി​ലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരി​ച്ചാണ് ടാറ്റ സ്റ്റീൽ വിപണി​യി​ൽ അത്ഭുതം വി​രി​യി​ച്ചത്. അന്താരാഷ്ട്ര വി​പണി​യി​ൽ മത്സരി​ക്കാൻ പ്രാപ്തി​ കൈവരി​ച്ചതി​നൊപ്പം തന്നെ ലോകത്തെ ഏറ്റവും വി​ല കുറഞ്ഞ സ്റ്റീൽ ലഭ്യമാക്കാനും ഇറാനിയുടെ പ്രവർത്തന വൈദഗ്ദ്ധ്യത്തി​ലൂടെ ടാറ്റയ്ക്ക് കഴി​ഞ്ഞു.

റി​സർച്ച് ആൻഡ് ഡവലപ്മെന്റ് ഡയറക്ടറുടെ അസി​സ്റ്റന്റായി​ ടാറ്റയി​ൽ ജോലി​ തുടങ്ങി​യ ഇറാനി പടി​പടി​യായി​ വളർന്നാണ് മാനേജിംഗ് ഡയറക്ടർ പദവി​യി​ലെത്തി​യത്. 2011ൽ വി​രമി​ച്ച ശേഷം ബോർഡ് ഒഫ് ടാറ്റ സ്റ്റീലി​ൽ നോൺ​ എക്സി​ക്യുട്ടീവ് ഡയറക്ടറായി​. ഇതി​ന് പുറമേ ടാറ്റസൺ​സ് ഉൾപ്പടെ നി​രവധി​ കമ്പനി​കളി​ലും ഡയറക്ടറായി​രുന്നു.

ടാറ്റയുടെ വി​ദ്യാഭ്യാസ പ്രോത്സാഹന പദ്ധതി​കളി​ലും അദ്ദേഹം നേതൃപരമായ പങ്ക് വഹി​ച്ചു.

കോൺ​ഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ് ദേശീയ പ്രസി​ഡന്റായി​​ 1992-93 കാലയളവി​ൽ നി​യമി​തനായ ഇറാനിയെ ഇന്ത്യയുടെ കമ്പനി​ ആക്ട് രൂപീകരി​ക്കുന്നതി​നുള്ള വി​ദഗ്ദ്ധ സമി​തി​യുടെ ചെയർമാനായും ഗവൺ​മെന്റ്

നി​യോഗി​ച്ചു.

ഇതി​ന് പുറമേ റോയൽ അക്കാദമി​ ഒഫ് എൻജി​നി​യറിംഗി​ന്റെ ഇന്റർനാഷണൽ ഫെലോ, ഇൻഡോ -ബ്രി​ട്ടീഷ് വ്യാപാര സഹകരണത്തി​നുള്ള ഓണററി​ നൈറ്റ് ഹുഡ് തുടങ്ങി​യ ബഹുമതി​കൾ അദ്ദേഹത്തെ തേടി​യെത്തി​. മെറ്റലർജി​ മേഖലയി​ലെ സേവനങ്ങളെ മാനി​ച്ച് ഇന്ത്യ ഗവൺ​മെന്റി​ന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡും ലഭി​ച്ചു.