മരട്: മുത്തേടം വിശുദ്ധ മേരിമാഗ്ദലിൻ ദേവാലയത്തിൽ ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 91-ാമത് ചരമവാർഷികാഘോഷം 3, 4 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 7ന് ദിവ്യബലി. 3ന് വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. പ്രിൻസ് പഴമ്പിള്ളി എന്നിവർ പങ്കെടുക്കും. തുടർന്ന് നേർച്ച പായസം ആശിർവാദം, വിശ്വാസ പ്രഖ്യാപന റാലി. രാത്രി 8 മുതൽ ദിവ്യകാരുണ്യ ആരാധന. 4ന് രാവിലെ 6ന് ദിവ്യബലി, 9.30ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ആശീർഭവൻ ഡയറക്ടർ ഡോ. വിൻസെന്റ് വാര്യത്ത് പ്രസംഗിക്കും. തുടർന്ന് നേർച്ചസദ്യ. ഉച്ചയ്ക്ക് 12.30ന് ഡോ. ഡെന്നി പാലക്കപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. വൈകിട്ട് 4ന് ഫാ. ജോസഫ് ചേലാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ഫാ. ബ്രിഗേൽ വിക്ടർ പ്രസംഗിക്കും. വൈകിട്ട് 5.30ന് ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. 7ന് ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി.