
ഞെട്ടിക്കുന്ന അക്രമ സംഭവങ്ങളാണ് നമുക്ക് ചുറ്റും ഓരോദിവസവും അരങ്ങേറുന്നത്. അക്രമം നിറഞ്ഞ സാമൂഹ്യാന്തരീക്ഷവും അസ്വസ്ഥമായ ഗൃഹാന്തരീക്ഷവും കുട്ടികളുടെ മനസിനെയും ബാധിക്കും. ഗൃഹാന്തരീക്ഷം സൗഹാർദപരമായിരിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും ശ്രദ്ധിക്കണം. അച്ഛനമ്മമാരുടെ വാക്കുതർക്കങ്ങളും വഴക്കുകളും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും.
അക്രമങ്ങൾ കൂടുതലുള്ള വീഡിയോകളും ഗെയിമുകളും കുട്ടികൾ പിന്തുടരുന്നുണ്ടെങ്കിൽ കർശനമായി എന്നാൽ സ്നേഹത്തോടെ അവരെ നിയന്ത്രിക്കണം . നെഗറ്റീവ് വികാരങ്ങളെ കൈകാര്യം ചെയ്യാൻ കുട്ടിക്കാലം മുതലേ പരിശീലനം നൽകണം. കുഞ്ഞുങ്ങളിലെ നേരിയ സ്വഭാവമാറ്റം പോലും നിരീഷിക്കണം. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കണം. ആന്റി സോഷ്യൽ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ ചെറുപ്പത്തിലേ തിരിച്ചറിയാൻ മാതാപിതാക്കളും പഠിക്കണം. അങ്ങനെയുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ മനശാസ്ത്രജ്ഞന്റെ സഹായം തേടുക.