death

ന്യൂയോർക്ക് : അമേരിക്കയിലെ അറ്റ്‌ലാൻഡ ആസ്ഥാനമായുള്ള ഹിപ് ഹോപ്പ് ഗ്രൂപ്പായ മിഗോസിലെ റാപ്പ് ഗായകൻ ടേക്ക്‌ഓഫ് (28) വെടിയേറ്റ് മരിച്ചു. കേഴ്ഷ്‌നിക് ഖാരി ബോൾ എന്നാണ് ടേക്ക്‌ഓഫിന്റെ യഥാർത്ഥ പേര്. ടെക്സസിലെ ഹ്യൂസ്റ്റണിലെ ബോളിംഗ് സെന്ററിൽ വച്ച് പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 2.30ഓടെയാണ് ടേക്ക്‌ഓഫിന് വെടിയേറ്റത്. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റ ടേക്ക്‌ഓഫ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മിഗോസിലെ മറ്റൊരു അംഗവും ടേക്ക്‌ഓഫിന്റെ അമ്മാവനുമായ ക്വാവോയും സംഭവ സമയം ടേക്ക്‌ഓഫിന്റെ ഒപ്പമുണ്ടായിരുന്നു. ക്വാവോ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.