vkc
വി.കെ.സി​ പ്രൈഡ് ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ കിക്കോഫ് സീരീസ് പാദരക്ഷകൾ വി.കെ.സി​ ഗ്രൂപ്പ് ചെയർമാൻ വി.കെ.സി മമ്മദ് കോയ ഓൾ കേരള ഫുട് വെയർ ഡീലേഴ്‌സ് അസോസിയേഷൻ ട്രഷറർ ഹസൻ ഹാജിയ്ക്ക് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി​ റസാക്ക്, ഡയറക്ടർമാരായ വി. റഫീഖ്, കെ.സി. ചാക്കോ, എ.ജി.എം മാർക്കറ്റിംഗ് ബ്ലെസൻ ജോസഫ് തുടങ്ങിയവർ സമീപം.

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബാൾ മാമാങ്കം ആഘോഷമാക്കാൻ വി.കെ.സി​ പ്രൈഡ് പുതിയ കിക്കോഫ് സീരിസ് പാദരക്ഷകൾ അവതരിപ്പിച്ചു. ഖത്തറിൽ നടക്കുന്ന ലോക ഫുട്‌ബാൾ മേളയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ ജേഴ്‌സി നിറങ്ങളെ അടിസ്ഥാനമാക്കിയാണ് കിക്കോഫ് സീരീസ് പാദരക്ഷകൾ വിപണിയിലിറക്കിയിരിക്കുന്നത്. വിപണനോദ്ഘാടനം വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി മമ്മദ് കോയ നിർവഹിച്ചു. എ.കെ.എഫ്.ഡി.എ ട്രഷറർ ഹസൻ ഹാജി ഏറ്റുവാങ്ങി. സീരിസിൽ ഫ്‌ളിപ് ഫ്‌ളോപുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള വി.കെ.സി​ ഡീലർമാരിൽ നിന്നും ആരാധകർക്ക് ഇഷ്ട ടീമിന്റെ നിറക്കൂട്ടിലുള്ള പാദരക്ഷകൾ തി​രഞ്ഞെടുക്കാം. 289 രൂപ മുതൽ 339 രൂപ വരെയാണ് നി​രക്ക്.

'ഫുട്‌ബോൾ ആരാധകരുടെ ആഘോഷത്തോടൊപ്പം ചേരാൻ കായിക പ്രേമികൾക്കായി ഈ ലോകകപ്പ് സീസണിൽ പുതിയൊരു ഉത്പന്നം വേണമെന്ന ആശയത്തിൽ നിന്നാണ് സവിശേഷ ഗ്രാഫിക്‌സുകളോടെയുള്ള പാദരക്ഷകൾ അവതരിപ്പിച്ചതെന്ന് വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു.

'ഈ പാദരക്ഷകളിൽ ഒരു രാജ്യത്തിന്റെയും പതാക ഉപയോഗിച്ചിട്ടില്ല. അവരുടെ ഇഷ്ട ടീമുകളോട് ചേരുന്ന നിറക്കൂട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ ഉത്പന്നങ്ങൾ അവതരിപ്പിച്ച് പ്രാദേശിക വിപണിയെ കൂടി ഉത്തേജിപ്പിക്കുകയാണ് ലക്ഷ്യം. അയൽപ്പക്ക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന് വി.കെ.സി തുടക്കമിട്ട ഷോപ്പ് ലോക്കൽ പ്രചാരണത്തിന് ഇതു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.