return

തിരുവനന്തപുരം: 1955ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ, ശാസ്ത്രീയ ധാർമിക സംഘങ്ങൾ രജിസ്റ്ററാക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങൾ (ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബുകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ,റെസിഡന്റ്സ് അസോസിയേഷനുകൾ, മഹിളാ സമാജങ്ങൾ, ക്ഷേത്ര സംരക്ഷണ സമിതികൾ മുതലായവ) കൊവിഡ് വ്യാപനം മൂലം ഇത്തരത്തിലുള്ള മിക്ക സംഘങ്ങൾക്കും വാർഷിക റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുന്നതിന് കഴിയാതെ വന്നിട്ടുണ്ട് അത്തരം സംഘങ്ങൾക്ക് മുടക്കം വന്ന ഓരോ വർഷത്തിനും 500 രൂപ നിരക്കിൽ പിഴ ഒടുക്കി വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യാവുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് തുടക്കമായി. ഈ പദ്ധതിയുടെ കാലാവധി 2023 മാർച്ച് 31 വരെയാണ്. വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മുടക്കം വരുത്തിയിട്ടുള്ള എല്ലാ സംഘങ്ങളും ഈ അവസരം വിനിയോഗിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ ജില്ല രജിസ്ട്രാർ (ജനറൽ) ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.