
ശ്രീനഗർ: ജമ്മകാശ്മീരിൽ സുരക്ഷാ സേനയുടെ ക്യാമ്പിൽ ചാവേർ ആക്രമണം നടത്താനുള്ള പദ്ധതി സൈന്യം തകർത്തു, രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോരയിലും അനന്ത്നാഗിലുമാണ് ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയിൽ മൂന്നും അനന്ത് നാഗിൽ ഒരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. ഇതിലൊരാൾ വിദേശിയാണ്.
സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളാണ് അവന്തിപ്പോരയിൽ കൊല്ലപ്പെട്ട ഭീകരർ. ലഷ്കർ ഇ ത്വയ്‌ബ ബന്ധമുള്ള ഭീകരർ സുരക്ഷാസേനയുടെ ക്യാമ്പിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും വൻദുരന്തമാണ് ഒഴിവായതെന്നും കാശ്മീർ എ.ഡി.ജി.പി പറഞ്ഞു.