santhosh

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലും പ്രതി മ​ല​യി​ൻ​കീ​ഴ് ​സ്വ​ദേ​ശി​​ സന്തോഷ് തന്നെ. അക്രമിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.

മ​ന്ത്രി​ റോഷി അഗസ്റ്റിന്റെ ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന്റെ​ ​ഡ്രൈ​വ​റാണ് സന്തോഷ്. അതേസമയം, കു​റ​വ​ൻ​കോ​ണ​ത്തെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​അ​തി​ക്ര​മം​ ​ന​ട​ത്തി​യ സംഭവത്തിൽ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മ്യൂസിയത്തെ ആക്രമണത്തിലും ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.


കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഇന്നലെ രാത്രിയാണ് സന്തോഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചതോടെ മ്യൂസിയത്തിൽ അതിക്രമം നടത്തിയതും ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് വനിതാ ഡോക്‌ടറെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. ​പി​ടി​യി​ലാ​കു​മ്പോ​ൾ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്താ​നാ​യി​ ​ഇ​യാ​ൾ​ ​ത​ല​ ​മൊ​ട്ട​യ​ടി​ച്ചി​രു​ന്നു.​ ​

ഒക്‌ടോബർ 26നാണ് വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. പുലർച്ചെ മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമായിരുന്നു സംഭവം. ഡോക്ടർ ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഡോ​ക്ട​റെ​ ​ആ​ക്ര​മി​ച്ച​തിന്റെ തലേദിവസം രാ​ത്രിയാണ്​ ​ ​കു​റ​വ​ൻ​കോ​ണം​ ​ഭാ​ഗ​ത്ത് ​ ​അജ്ഞാതൻ എത്തിയത്.​ ​ഇ​വി​ടെ​ ​ഒ​രു​ ​വീ​ടി​ന്റെ​ ​പൂ​ട്ട് ​ത​ക​ർ​ക്കാ​നും​ ​ശ്ര​മി​ച്ചി​രു​ന്നു.