
ഇടുക്കി: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. വാഗമൺ കോലാഹലമേട് ശംങ്കുശേരിയിൽ ശരത്ത് ശശികുമാർ (31) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലായ് പന്ത്രണ്ടിനാണ് ഇയാളുടെ ഭാര്യ ശരണ്യ (20) ജീവനൊടുക്കിയത്.
ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരത്ത് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതോടെയാണ് അറസ്റ്റ്.
ഒരു വർഷം മുമ്പായിരുന്നു ശരണ്യയും ശരത്തും വിവാഹിതരായത്. ഇത് യുവാവിന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയും ആത്മഹത്യ ചെയ്തിരുന്നു.