വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടന്‍ യുദ്ധ വിമാനങ്ങള്‍ കരിങ്കടലില്‍ മുക്കിയ ഒരു പടക്കപ്പല്‍. പടക്കപ്പലല്ല നാസിയുടെ തല എടുപ്പും അഭിമാനവുമായ നാസി പടക്കപ്പല്‍ ജോണ്‍ മാന്‍. ഈ പടക്കപ്പലിന് ഒരു വലിയ പ്രത്യേകത കൂടിയുണ്ട് മറ്റു കപ്പലുകള്‍ കടലിന് അടിയില്‍ ഉറങ്ങി കിടക്കുമ്പോള്‍ നാസി പടക്കപ്പല്‍ ഇപ്പോഴും ആരോടെന്നില്ലാതെ പ്രതികാരം ചെയ്യുകയാണ്.

തകര്‍ന്നു പോയ ഒരു പടക്കപ്പലിന് എങ്ങനെ പ്രതികാരം ചെയ്യാന്‍ കഴിയുക? മുങ്ങിയിട്ട് 80 വര്‍ഷങ്ങള്‍ ആയിട്ടും കടലിലേക്ക് നിര്‍ത്താതെ വിഷം തള്ളുകയാണ് നാസിക്കപ്പല്‍ ഇന്നും.