marriage

ന്യൂഡൽഹി: ഇന്തോനേഷ്യക്കാർ പ്ളേബോയ് രാജാവ് എന്ന് വിളിക്കുന്ന 61കാരൻ വീണ്ടും വിവാഹിതനാകുന്നു. വീണ്ടും എന്നുപറഞ്ഞാൽ എൺപത്തിയെട്ടാമത്തെ വിവാഹം. കാൻ എന്നാണ് പ്ളേബോയ് കിംഗിന്റെ യഥാർത്ഥ പേര്. പടിഞ്ഞാറൻ ജാവയിലെ മജലെംഗ സ്വദേശിയായ കാൻ ഒരു കർഷകനാണ്.

വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെങ്കിലും കാനിന് നന്നായി അറിയാവുന്ന ആളാണ് വധു. എൺപത്തിയാറാമത്തെ വിവാഹത്തിലെ ആളു തന്നെയാണ് കക്ഷി. ഒരു മാസം മാത്രമേ ആ ദാമ്പത്യം തുടർന്നിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ കാനിന് മനംമാറ്റം സംഭവിക്കുകയായിരുന്നു. 'അവൾ എന്റെ ജീവിത്തിലേക്ക് മടങ്ങി വരുന്നത് തടയാൻ എനിക്ക് കഴിയുന്നില്ല'- വിവാഹവാർത്തയുമായി ബന്ധപ്പെട്ട് കാനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

പതിനാലാം വയസിലായിരുന്നു പ്ളേബോയ് കിംഗ് ആദ്യം വിവാഹിതനായത്. വധുവിനാകട്ടെ, 13 വയസും. തന്റെ സ്വഭാവദൂഷ്യംകൊണ്ട് ആദ്യഭാര്യ വിവാഹമോചനം നേടുകയായിരുന്നുവെന്ന് ഇയാൾ തന്നെ സമ്മതിക്കുന്നുണ്ട്. സ്ത്രീകളെ വശീകരിക്കുന്നതിന് ദൈവിക ശക്തി സ്വായത്തമാക്കിയിട്ടുണ്ടെന്നാണ് കാൻ പറയുന്നത്. 87 വിവാഹങ്ങളിൽ നിന്നുമായി എത്ര മക്കളാണ് കാനിനുള്ളതെന്ന് അവ്യക്തമാണ്