പ്രിയ വാര്യരും സർജാനോയും

mm

പ്രിയ വാര്യർ, സർജാനോ ഖാലിദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന 'ഫോർ ഇയേർസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കോളേജ് വിദ്യാർത്ഥികളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. പതിനായിരത്തിലധികം കോളെജ് വിദ്യാർത്ഥികളാണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. കാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രം നവംബർ 25ന് തിയേറ്ററുകളിലെത്തും.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് ആണ്. എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കർ ശർമ്മ,​ പ്രൊഡക്‌ഷൻ മാനേജർ എൽദോസ് രാജു, പി.ആർ പ്രതീഷ് ശേഖർ.