
തെന്നിന്ത്യൻ താര സുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു. മുംബെെ വ്യവസായിയും ഹൻസികയുടെ ബിസിനസ് പങ്കാളിയുമായ സുഹെെൽ കതൂരിയാണ് വരൻ. ഹൻസികയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നേരത്തെയും ആരാധകർക്കിടയിൽ നടന്നിരുന്നു. ഇപ്പോൾ ഇതാ ചർച്ചകൾക്ക് വിരാമമിട്ടിരിക്കുകയാണ് ഹൻസികയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഈഫൽ ഗോപുരത്തിന് മുൻപിൽ വച്ച് സുഹെെൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. 'ഇപ്പോഴും എപ്പോഴും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.താരങ്ങളായ ഖുശ്ബു,അനുഷ്ക ഷെട്ടി, വരുൺ ധവാൻ തുടങ്ങിയ അനവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.
ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മെെ നെയിം ഈസ് ശ്രുതി' ആണ് ഹൻസികയുടെ പുതിയ ചിത്രം. 'വില്ലൻ' എന്ന മലയാള ചിത്രത്തിലും പ്രധാന കഥാപാത്രത്തെ ഹൻസിക അവതരിപ്പിച്ചിട്ടുണ്ട്. മാപ്പിളെെ, എങ്കെയും കാതൽ,വേലായുധം, സിങ്കം 2 എന്നിവയാണ് താരത്തിന്റെ പ്രധാന തമിഴ് ചിത്രങ്ങൾ.