lamborgini-urus

ലംബോർഗിനി ഉറൂസ് മലയാളികൾക്കിടയിൽ പരിചിതമായത് നടൻ പൃഥ്വിരാജ് ആ വാഹനം വാങ്ങിയപ്പോഴാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലംബോർഗിനിയുടെ തന്നെ ഹുറാകാൻ കൊടുത്തിട്ട് പൃഥ്വി ഉറൂസ് സ്വന്തമാക്കിയത്. 3.10 കോടി എക്‌സ് ഷോറൂം വിലവരുന്നതായിരുന്നു ആ ആഡംബര ഭീമൻ.

ഇപ്പോഴിതാ ഉറൂസ് ഉപഭോക്താക്കൾക്ക് അത്ര സുഖകരമല്ലാത്ത വാർത്തയാണ് പുറത്തുവരുന്നത്. ഹാർഡ്‌വെയർ പ്രശ്‌നങ്ങളെ തുടർന്ന് നാൽപ്പത്തിയെട്ടോളം ഉറൂസുകൾ തിരികെ വിളിക്കാൻ ലംബോർഗിനി തീരുമാനിച്ചിരിക്കുകയാണ്. ഇൻഫോടെയിൻമെന്റ് ടച്ച് സ്ക്രീനിലാണ് നികത്താൻ കഴിയാത്ത തകരാർ സംഭവിച്ചതെന്നാണ് അധികൃതർ പറയുന്നത്. വാഹനങ്ങൾ തിരികെ വിളിച്ച് ഹാർഡ്‌വെയർ യൂണിറ്റ് മാറ്റുകയല്ലാതെ പ്രശ്നപരിഹാരം സാദ്ധ്യമല്ല. റിവേഴ്‌സ് ക്യാമറയുടെ പ്രവർത്തനങ്ങളെ വരെ ഇത് ബാധിക്കും.

പ്രാദേശികമായ ഡീലർമാരെയാണ് തകരാർ പരിഹരിക്കുന്നതിനായി ഉപഭോക്താക്കൾ സമീപിക്കേണ്ടത്. ഡിസംബറോടു കൂടി ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചു തുടങ്ങും.