
'ഓ വലിയ ഐശ്വര്യ റായി ആണെന്നാണ് ഭാവം' ഈ വാചകം കേൾക്കാത്ത ആരും തന്നെയില്ല. ലോക സുന്ദരികളിൽ നമ്മൾ ഓർക്കുന്ന താരം ഐശ്വര്യ റായി തന്നെയാണ്. 1994ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ഐശ്വര്യ റായ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്നാണ് മിസ് ഇന്ത്യയായും, മിസ് വേൾഡായും വളരാൻ കഴിഞ്ഞത്. അവിടെ നിന്ന് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചു. .
49 വയസ് തികഞ്ഞിട്ടും ഇപ്പോഴും ഐശ്വര്യ റായുടെ സൗന്ദര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല എന്നു തന്നെ പറയാം. ഈ തിരക്കേറിയ ജീവിതത്തിനിടയിൽ എങ്ങനെ ആരോഗ്യകരമായ ജീവിത ശെെലി പിന്തുടരുന്നു എന്നത് പല ആരാധകരുടെയും സംശയമാണ്. പ്രകൃതിദത്തമായ ചില രീതികൾ ഐശ്വര്യ ആരോഗ്യ സംരക്ഷണത്തിന് ചെയ്യാറുണ്ട്.
ഐശ്വര്യയുടെ സൗന്ദര്യ രഹസ്യങ്ങൾ
വറുത്ത ഭക്ഷണങ്ങൾ,ജങ്ക് ഫുഡ്, മദ്യം,പുകവലി എന്നിവയിൽ നിന്ന് ഐശ്വര്യ അകന്നു നിന്നിരുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നു. തെെര് ഐശ്വര്യയുടെ സൗന്ദര്യ രഹസ്യങ്ങളിൽ ഒന്നാണ്. ചർമ്മത്തെ മോയ്സ്ച്യുറെെസ് ചെയ്യാൻ തെെര് ഉപയോഗിക്കുന്നു. കടല മാവ്,മഞ്ഞൾ,പാൽ എന്നിവയുടെ മിശ്രിതമാണ് ചർമ്മത്തിൽ ഉപയോഗിക്കുന്നത്. മാത്രമല്ല വെള്ളരിക്ക ഫേസ് പായ്ക്കും ഇവർ ഉപയോഗിയ്ക്കുന്നു. വെെൻ ഫേഷ്യലാണ് താരം കൂടുതലായി ചെയ്യുന്നത്. തന്റെ ചർമ്മത്തിന്റെ മറ്റൊരു രഹസ്യമാണ് അരോമാതെറാപ്പിയെന്നും ചന്ദനം പോലുള്ള സുഗന്ധതെെലങ്ങൾ ഉപയോഗിച്ച് പതിവായി അരോമാതെറാപ്പി ചെയ്യാറുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
 
 മുടി സംരക്ഷണം
മുടി സംരക്ഷണത്തിന് ഒലീവ് ഓയിലും മുട്ടയും ചേർന്ന ഹെയർ മാസ്കും, പാലും തേനും കലർന്ന ഹെെഡ്രേറ്റിംഗ് മാസ്കും ഐശ്വര്യ ഉപയോഗിക്കാറുണ്ട്.
ഡയറ്റ് രഹസ്യം
ധാരാളം വെള്ളം കുടിയ്ക്കുമെന്നും പവർ യോഗ, നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുന്നയാളാണെന്നും മുൻപ് ഐശ്വര്യ തന്നെ പറഞ്ഞിരുന്നു. വറുത്ത ഭക്ഷണത്തേക്കാൾ വേവിച്ച പച്ചക്കറികളാണ് താരത്തിന്റെ ഭക്ഷണത്തിൽ കൂടുതലും. ദിവസവും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നതിനെക്കാൾ ചെറിയ അളവിൽ ഇടവേളകളിൽ കഴിക്കുക എന്നതാണ് ഭക്ഷണ രീതി. ബ്രൗൺ റെെസാണ് ഇവർ ഉപയോഗിക്കുന്നത്.