excise

തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്‌ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ടിപ്പുസുൽത്താൻ ബസിലെ യാത്രക്കാരായ കൊല്ലം കുന്നത്തൂർ ശാസ്‌താംകോട്ട സ്വദേശികളായ കാട്ടി എന്നു വിളിക്കുന്ന സുരേഷ്, സിജോ കമൽ, സ്റ്റെറിൻ എന്നിവരിൽ നിന്നും 9.944kg കഞ്ചാവ് കണ്ടെടുത്ത് അറസ്റ്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി നൽകിയ ശേഷം കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരിൽ കാത്തു നിന്ന നെയ്യാറ്റിൻകര ആനവൂർ സ്വദേശി മുളകുപൊടി എന്നു വിളിക്കുന്ന സുനിലിനെ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മിഷണർ വിനോദ് കുമാർ, IB പ്രിവൻ്റീവ് ഓഫീസർ ഷാജു, AEI വി സജി എന്നിവരുടെ സഹായത്തോടെ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു കസ്റ്റഡിയിലെടുത്തു.

നാലു പ്രതികളെയും, തൊണ്ടികളും തുടർ നടപടികൾക്കായി നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുണ്ട്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ മഹേഷിനോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സജി വി, സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്‌കൃഷ്ണൻ, പ്രവീൺ പി എന്നിവർ പങ്കെടുത്തു.

അമരവിള എക്‌സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ Tippu Sultan...

Posted by Kerala Excise on Monday, 31 October 2022