
മാഴ്സ : അവസാന നിമിഷം നേടിയ ഗോളിൽ മാഴ്സെയെ 2-1 ന് കീഴടക്കി ഇംഗ്ലീഷ് ക്ലബ് ടോട്ടൻ ഹാം ഹോട്ട്സ്പർ യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ കടന്നു. അവസാന മത്സരത്തിൽ ജയച്ചില്ലേൽ പുറത്താകുമായിരുന്ന ടോട്ടനം മത്സരം തൊണ്ണൂറ് മിനിട്ട് പിന്നിടുമ്പോഴും മാഴ്സെയുമായി 1-1 ന് സമനില പാലിക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് തൊണ്ണുറ്റിയഞ്ചാം മിനിട്ടിൽ ഹോൾബർഗ് നേടിയ ഗോളിൽ ടോട്ടനം ജയവും നോക്കൗട്ടും ഉറപ്പിക്കുകയായിരുന്നു. 6 കളികളിൽ നിന്ന് 11 പോയിന്റുമായി ഗ്രൂപ്പ് ഡി യിൽ നിന്ന് ചാമ്പ്യൻമാരായാണ് ടോട്ടനം അവസാന 16 ൽ ഇടം നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ ടോട്ടനം രണ്ട് ഗോൾ തിരിച്ചടിച്ചത്.
ഗ്രൂപ്പ് ബിയിൽ അത് ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി എഫ് സി പോർട്ടോ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി മുൻ ചാമ്പ്യൻമാരായ അത് റ്റിക്കോ പുറത്തായി. ഗ്രൂപ്പ് സിയിൽ നേരത്തെ തന്നെ പുറത്തായവരുടെ പോരാട്ടത്തിൽ ബാഴ്സസലോണ 4-2 ന് വിക്ടോറിയ പ്ലാസ നെ വീഴ്ത്തി തലയുയർത്തി മടങ്ങി.
നോക്കൗട്ടിൽ കടന്നത്
ഗ്രൂപ്പ് എ
1. നാപ്പൊളി
2. ലിവർപൂൾ
ഗ്രൂപ്പ് ബി.
1 പോർട്ടോ
2. ബ്രൂഗെ
ഗ്രൂപ്പ് സി
1. ബയേൺ
2. ഇന്റർ
ഗ്രൂപ്പ് ഡി
1.ടോട്ടൻ ഹാം
2. ഫ്രാങ്ക്ഫർട്ട്