
കാട് ഒരു അത്ഭുതം തന്നെയാണ്. വിസ്‌മയിപ്പിക്കുന്ന കാഴ്‌ചകളാൽ അത് നമ്മെ എപ്പോഴും അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കും. അതേസമയം, ഓരോ ചുവടിലും അപകടം പതുങ്ങിയിരിപ്പുണ്ട് എന്ന മുന്നറിയിപ്പോടെ വേണം ഓരോ സഞ്ചാരിയും കാട് കയറാൻ. കാടിന്റെ നിയമമനുസരിച്ച് മുന്നോട്ട് നീങ്ങിയാൽ ഭയപ്പെടേണ്ട കാര്യവുമില്ല.
കാടിന്റെ സ്വഭാവത്തിന് അനുസൃതമായാണ് വന്യമൃഗങ്ങളും വളരുക. സൗന്ദര്യത്തിനൊപ്പം രൗദ്രതയും ഭയയവും അവ ഒളിപ്പിച്ചു വയ‌്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കൂറ്റൻ പെരുമ്പാമ്പ് തന്റെ ഇരയായ മാനിനെ വിഴങ്ങുന്നതാണ് ദൃശ്യം. എന്നാൽ അതിന്റെ വേഗതയാണ് കാഴ്‌ചക്കാരെ ഞെട്ടിക്കുന്നത്.
സെക്കന്റുകൾക്കുള്ളിലാണ് പാമ്പ് മാനിനെ അകത്താക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നായ ബർമീസ് പൈത്തൺ ആണ് ഇതെന്നാണ് ചിലരുടെ കമന്റ്.