rishi

ലണ്ടൻ: ബ്രിട്ടൺ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുന്ന നേതാവായാണ് ഋഷി സുനക് അധികാരത്തിലെത്തുന്നത്. ഇപ്പോൾ പ്രതിസന്ധി മറികടക്കാനുള്ള ശക്തമായ നടപടികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഋഷി. ബ്രിട്ടണിൽ നികുതി വ‌ർദ്ധന നടപ്പാക്കി പരിഹാരം കാണാൻ ശ്രമിക്കുകയാണ് ഋഷി സർക്കാർ. ചെലവു ചുരുക്കാനും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും ആലോചനയുണ്ട്. ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവ വർദ്ധിപ്പിച്ച് 50 ബില്യൺ പൗണ്ടിന്റെ ധനകമ്മി മറി കടക്കാൻ ഒരുങ്ങുകയാണ് സർക്കാർ. പെട്ടെന്നുള്ള നികുതി വർദ്ധന എത്രത്തോളം ബ്രിട്ടൺ ജനതയെ ബാധിക്കുമെന്നത് ആശങ്കയാണെങ്കിലും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ ആവശ്യമായി വരുമെന്ന് സുനകും നികുതികൾ വർദ്ധിക്കുമെന്ന് ധനമന്ത്രാലയവും അറിയിച്ചിരുന്നു.