ff

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ട്രെയിലർ ലോകമെമ്പാടും ചലച്ചിത്രപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം അവതാർ 2നൊപ്പം പുറത്തിറങ്ങും. ഡിസംബർ 16നാണ് അവതാർ 2 റിലീസ് ചെയ്യുന്നത്. ബറോസിന്റെ സ്‌പെഷ്യൽ എഫക്ട്‌സ് പൂർത്തിയാകാനുണ്ട്. മാർച്ചിൽ ബറോസ് തിയേറ്ററിൽ എത്തിക്കാനാണ് ഒരുങ്ങുന്നത്. അവതാർ 2നൊപ്പം ബറോസിന്റെ ട്രെയിലർ ഒരുക്കാൻ സാധിക്കട്ടെ എന്ന് അടുത്തിടെ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ത്രിമാന ചിത്രമായി ഒരുങ്ങുന്ന ബറോസ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.അതേസമയം മോൺസ്റ്റർ ആണ് മോഹൻലാൽ നായകനായി ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു.