
ബോളിവുഡിലും തെന്നിന്ത്യയിലും മലയാളത്തിലും ഒരേപോലെ തിളങ്ങുന്ന താരമാണ് അദിതിറാവു ഹൈദരി. തമിഴ് നടൻ സിദ്ധാർത്ഥും അദിതിയും പ്രണയത്തിലാണെന്ന് ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അദിതിയുടെ ജന്മദിനത്തിൽ താരത്തെ ചേർത്തുനിറുത്തികൊണ്ടുള്ള സിദ്ധാർത്ഥിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഹൃദയത്തിന്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ .ചെറുതും വലുതും ഇതുവരെ കാണാത്തതുമായ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഒാരോ യാത്രയും മികച്ചതാകട്ടെ. സിദ്ധാർത്ഥ് കുറിച്ചു. ഇരുവരും പ്രണയത്തിലാണെന്ന് പറയാതെ പറയുന്നുവെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു.വിവാഹ മോചിതനാണ് സിദ്ധാർത്ഥ്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ സിദ്ധാർത്ഥ് മലയാളത്തിലേക്ക് എത്തിയിരുന്നു. പ്രജാപതി ,സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതയാണ് അദിതി.