
യുവതാരം ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ലാലിന്റെ മകനായ ലാൽ ജൂനിയർ കോബ്ര, ഹണീ ബീ 2.5 , അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടികൾ തിലകം എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. തെന്നിന്ത്യൻ താരം ഗായത്രി ശങ്കർ ആണ് കൊറോണ പേപ്പേഴ്സിലെ നായിക. ഗാഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പ്രിയദർശൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.ഫോർഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ ആണ് ചിത്രം നിർമിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമ്മാണ സംരഭമാണ് കൊറോണ പേപ്പേഴ്സ്. എൻ.എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ്. മണി ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ: പി.ശിവപ്രസാദ്,.