accident

അടിമാലി: ഇടുക്കിയിൽ അടിമാലിയിൽ പൊലീസ് ജീപ്പും സ്വകാര്യ സ്‌കൂൾ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ബസിലെ കുട്ടികൾക്കൊന്നും പരിക്കില്ല. ശാന്തൻപാറയിലേക്ക് പോയ പൊലീസ് ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂൾബസുമാണ് അപകടത്തിൽ പെട്ടത്.