surya

ട്വന്റി-20 യിൽ ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യൻ സൂപ്പർ താരം സൂര്യ കുമാർ‌ യാദവ്. മികച്ച ഫോം തുടരുന്ന സൂര്യ പാക് താരം മുഹമ്മദ് റിസ്‌വാനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. 863 റേറ്രിംഗ് പോയിന്റുകളാണ് കൊഹ്‌ലിക്ക് ഉള്ളത്. രണ്ടാം സ്ഥാനമുള്ള റിസ്‌വാന് 842 റേറ്റിംഗ് പോയിന്റാണ് ഉള്ളത്.ന്യൂസിലൻഡിന്റെ ഡെവോൺ കോൺവെയാണ് മൂന്നാമത്. കൊഹ്‌ലി ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്.

ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സൂര്യ. വിരാട് കൊഹ്‌ലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.