gg

മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നാളെയുണ്ടാകും. ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും ചിത്രങ്ങളുമായുള്ള പോസ്റ്റർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ,​ ടൊവിനോ തോമസ്,​ നരേൻ. ആസിഫ് അലി തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവച്ചു.

മലയൻകുഞ്ഞ്,​ വിക്രം എന്നീ ചിത്രങ്ങളാണ് ഫഹദിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. പുഷ്പ 2,​ ഓടും കുതിര ചാടും കുതിര,​ ധൂമം,​ ഹനുമാൻ ഗിയർ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീർപ്പ് ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഷാജി കൈലാസ് ചിത്രം കാപ്പയാമ് ഉടൻ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. വിലായത്ത് ബുദ്ധ,​ സലാർ,​ ഖലീഫ,​ ആടുജീവിതം,​ എമ്പുരാൻ,​ കാളിയൻ,​ ഗോൾഡ് തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി പ്രഖ്യാപിച്ചിട്ടുള്ളത്.