
കൊല്ലം: നിയമം ലംഘിച്ച് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര ഓട്ടം നടത്തിയ ടൂറിസ്‌റ്റ് ബസിനെ പിന്തുടർന്ന് പിടിച്ച് എംവിഡി. ചേർത്തലയിൽ നിന്നുളള വൺനെസ് എന്ന പേരിലെ ബസാണ് ഓട്ടത്തിനിടെ പിടികൂടിയത്.
ബസിൽ ബൈ പവർ മ്യൂസിക് സിസ്‌റ്റവും ലൈറ്റിംഗ് സംവിധാനവുമടക്കം നിയമവരുദ്ധമായവ ഉണ്ടെന്ന് കണ്ട് ഓട്ടത്തിന് മുൻപ് എംവിഡി ബസിന് വിനോദ യാത്ര അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് കണക്കാക്കാതെ കഴക്കൂട്ടം സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുമായി യാത്ര പുറപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസിനെ പിന്തുടർന്ന് പിടിച്ചത്. കൊട്ടിയത്ത് വച്ചാണ് ബസിനെ എംവിഡിയ്‌ക്ക് പിടിക്കാനായത്. ബസിന്റെ ഫിറ്റ്‌നസ് ഉടൻ തന്നെ റദ്ദാക്കിയിട്ടുണ്ട്.