india

ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയത് മഴ നിയമ പ്രകാരം 5 റൺസിന്

അഡ്‌ലെ​യ്ഡ് ​:​ ​അ​വ​സാ​ന​ ​ഓ​വ​ർ​ ​വ​രെ​ ​പൊ​രു​തി​യ​ ​ബം​ഗ്ലാ​ദേ​ശി​നെ​ ​മ​ഴ​ ​നി​യ​മ​ ​പ്ര​കാ​രം​ 5​ ​റ​ൺ​സി​ന്റെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​കീ​ഴ​ട​ക്കി​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ 12​ ​ബി​ ​ഗ്രൂ​പ്പി​ൽ​ ​ഇ​ന്ത്യ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തേ​യ്ക്കും​ ​സെ​മി​ ​ഫൈ​ന​ലി​ന്റെ​ ​പ​ടി​വാ​തി​ലി​ലേ​യ്ക്കും​ ​എ​ത്തി.​ ​മ​ഴ​യ്ക്ക് ​അ​റു​പ​ത് ​ശ​ത​മാ​നം​ ​സാ​ധ്യ​ത​ ​പ്ര​വ​ചി​ച്ചി​രു​ന്ന​ ​അ​ഡ​‌്ലെ​യ്ഡ് ​ഓ​വ​ലി​ൽ​ ​ടോ​സ് ​നേ​ടി​യ​ ​ബം​ഗ്ലാ​ദേ​ശ് ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ആ​ദ്യ​മാ​യി​ ​ഫോ​മി​ലേ​ക്കു​യ​ർ​ന്ന​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​യും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ന​ഷ്ട​മാ​യ​ ​താ​ളം​ ​വീ​ണ്ടെ​ടു​ത്ത​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടേ​യും​ ​മി​ക​ച്ച​ ​ഫോം​ ​തു​ട​രു​ന്ന​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​ന്റേ​യും​ ​മി​ക​വി​ൽ​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 184​ ​റ​ൺ​സെ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ൽ​ ​പ​ടു​ത്തു​യ​ർ​ത്തി.
മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശി​ന് ​ലി​റ്റ​ൺ​ ​ദാ​സ് ​(27​ ​പ​ന്തി​ൽ​ 60​)​​​ ​സ്‌​ഫോ​ട​നാ​ത്മ​ക​ ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​അ​ർ​ഷ്ദീ​പി​നെ​തി​രെ​ ​മൂ​ന്ന് ​ഫോ​റു​ക​ള​ടി​ച്ച​ ​ലി​റ്റ​ൺ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഭു​വ​നേ​ശ്വ​റി​നെ​തി​രെ​ ​തു​ട​ർ​ച്ച​യാ​യി​ ​ഒ​രു​സി​ക്സും​ ​ര​ണ്ട് ​ഫോ​റും​ ​നേ​ടി.​ 21​ ​പ​ന്തി​ൽ​ ​ലി​റ്റ​ൺ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​ക​ട​ന്ന​പ്പോ​ൾ​ ​ബം​ഗ്ലാ​ദേ​ശ് ​സ്കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​കു​തി​ച്ചു.​ ​എ​ന്നാ​ൽ​ ​ബം​ഗ്ലാ​ദേ​ശ് 7​ ​ഓ​വ​റി​ൽ​ 66​ ​റ​ൺ​സെ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രി​ക്കു​മ്പോ​ൾ​ ​മ​ഴ​ ​പെ​യ്യു​ക​യും​ ​ക​ളി​നി​റു​ത്തി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​മ​ത്സ​രം​ ​ഉ​പേ​ക്ഷി​ക്കേ​ണ്ടി​ ​വ​ന്നി​രു​ന്നെ​ങ്കി​ൽ​ ​ഡെ​ക്‌​വ​ർ​ത്ത് ​ലൂ​യി​സ് ​നി​യ​മ​ ​പ്ര​കാ​രം​ ​ജ​യ​ക്കാ​നാ​വ​ശ്യ​മാ​യ​തി​നേ​ക്കാ​ൾ​ 17​ ​റ​ൺ​സ് ​കൂ​ടു​ത​ൽ​ ​ബം​ഗ്ലാ​ദേ​ശി​നു​ണ്ടാ​യി​രു​ന്നു.
​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​ഗ്ര​ഹ​മാ​യി​ ​മ​ഴ​മാ​റി​ ​മു​ക്കാ​ൽ​ ​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​മ​ത്സ​രം​ ​പു​ന​രാ​രം​ഭി​ക്കു​ക​യും​ ​ബം​ഗ്ലാ​ദേ​ശി​ന്റെ​ ​വി​ജ​യ​ ​ല​ക്ഷ്യം​ 16​ ​ഓ​വ​റി​ൽ​ 151​ ​റ​ൺ​സാ​യി​ ​പു​ന​ർ​നി​ശ്ച​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​മ​ത്സ​രം​ ​തു​ട​ങ്ങി​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​ത​ന്നെ​ ​ബം​ഗ്ലാ​ദേ​ശി​ന് ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​യി​ ​ലി​റ്റ​ൺ​ ​റ​ണ്ണൗ​ട്ടാ​യി.​ ​ഡീ​പ് ​മി​ഡ്‌​വി​ക്ക​റ്റി​ൽ​ ​നി​ന്ന് ​രാ​ഹു​ലി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​ഏ​റി​ലാ​ണ് ​ലി​റ്റ​ൺ​ ​റ​ണ്ണൗ​ട്ടാ​യ​ത്.​ 3​ ​സി​ക്സും​ 7​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ട്ട​താ​ണ് ​ലി​റ്റ​ൺ​ന്റെ​ ​ഇ​ന്നിം​ഗ്സ്.​ 68​ ​റ​ൺ​സാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​ബം​ഗ്ലാ​ദേ​ശി​ന് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​മ​റ്റൊ​രു​ ​ഓ​പ്പ​ണ​ർ​ ​ഷോ​ന്റോ​യെ​ ​(21​)​​​ ​ഷ​മി​ ​സൂ​ര്യ​ ​കു​മാ​റി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ചു.​ ​അ​ർ​ഷ്‌​ദീ​പ് ​സിം​ഗ് 12​-ാം​ ​ഓ​വ​റി​ൽ​ ​അ​ഫി​ഫി​നെ​യും​ ​(3​)​​,​​​ ​ഷാ​ക്കി​ബി​നേ​യും​ ​(13​)​​,​​​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ഹാ​ർ​ദി​ക് ​യാ​സ​ർ​ ​അ​ലി​യേ​യും​ ​(1​)​​,​​​ ​മൊ​സ​ദ്ദേ​ക്കി​നേ​യും​ ​(6​)​​​ ​മ​ട​ക്കി​യ​തോ​ടെ​ 108​/6​ ​എ​ന്ന​ ​നി​ല​യി​ലാ​യി​ ​ബം​ഗ്ലാ​ദേ​ശ്.​ ​പി​ന്നീ​ട് ​പ​ത​റാ​തെ​ ​പൊ​രു​തി​യ​ ​നൂ​റു​ൽ​ ​ഹ​സ​ൻ​ ​(14​ ​പ​ന്തി​ൽ​ 25​)​​,​​​ ​ട​സ്കി​ൻ​ ​അ​ഹ​മ്മ​ദി​നൊ​പ്പം​ ​(12​)​​​ ​ബം​ഗ്ലാ​ദേ​ശ് ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യെ​ങ്കി​ലും​ 16​ ​ഓ​വ​റി​ൽ​ 145​ൽ​ ​അ​വ​രു​ടെ​ ​വെ​ല്ലു​വി​ളി​ ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
നേ​ര​ത്തേ​ ​രോ​ഹി​ത് ​ശ​ർ​മ്മ​ ​(2​)​​​ ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​കൊ​ഹ്‌​ലി​യും​ ​രാ​ഹു​ലും​ ​സൂ​ര്യ​യും​ ​ഇ​ന്ത്യ​യെ​ ​വ​മ്പ​ൻ​ ​സ്കോ​റി​ലേ​ക്ക് ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​രാ​ഹു​ൽ​ 3​ ​ഫോ​റും​ 4​ ​സി​ക്സും​ ​കൊ​ഹ്‌​ലി​ 8​ ​ഫോ​റും​ 1​ ​സി​ക്സും​ ​നേ​ടി.​ 4​ ​ഫോ​റു​ൾ​പ്പെ​ട്ട​താ​ണ് ​സൂ​ര്യ​യു​ടെ​ ​ഇ​ന്നിം​ഗ്സ്.​ഹ​സ​ൻ​ ​മു​ഹ​മ്മ​ദ് ​ബം​ഗ്ലാ​ദേ​ശി​നാ​യി​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ഷാ​ക്കി​ബ് ​ര​ണ്ട് ​വി​ക്ക​റ്റ് ​നേ​ടി.

കൊ​ഹ്‌​ലി​ക്ക്
​റെ​ക്കാ​ഡ്

ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടു​ന്ന​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡ് ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​സ്വ​ന്താ​ക്കി.​ ​ശ്രീ​ല​ങ്ക​ൻ​ ​താ​രം​ ​മ​ഹേ​ല​ ​ജ​യ​വ​ർ​ദ്ധ​നെ​യു​ടെ​ ​പേ​രി​ലു​ണ്ടാ​യി​രു​ന്ന​ 1016​ ​റ​ൺ​സി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​കൊ​ഹ്‌​ലി​ ​പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.​ ​ഇ​ന്ന​ലെ​ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ​ 16​ ​റ​ൺ​സി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​കൊ​ഹ്‌​ലി​ ​റെ​ക്കാ​ഡ് ​സ്വ​ന്തം​ ​പേ​രി​ലെ​ഴു​തി​യ​ത്.​ 23​ ​ഇ​ന്നിം​ഗ്സി​ൽ​ ​നി​ന്നാ​ണ് ​കൊ​ഹ്‌​ലി​യു​ടെ​ ​റെ​ക്കാ​ഡ് ​നേ​ട്ടം.​ ​കൊ​ഹ്‌​ലി​ക്കി​പ്പോ​ൾ​ 1065​ ​റ​ൺ​സാ​യി.