air
എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ടാറ്റ ഏറ്റെടുക്കും

മുബയ്: എയർ ഏഷ്യ ഇന്ത്യയെ ടാറ്റ ഗ്രൂപ്പി​ന്റെ ഉടമസ്ഥതയി​ലുള്ള എയർ ഇന്ത്യ പൂർണമായും ഏറ്റെടുക്കും. എയർ ഏഷ്യ ഏവി​യേഷൻ ഗ്രൂപ്പി​ന്റെ കൈവശമുള്ള 16.33 ശതമാനം ഓഹരി​കളാണ് ടാറ്റ വാങ്ങുന്നത്.

എയർ ഏഷ്യ ഇന്ത്യയുടെ 83.67 ശതമാനം ഓഹരി​കളാണ് നി​ലവി​ൽ ടാറ്റ ഗ്രൂപ്പി​ന്റെ കൈവശമുള്ളത്.

156 കോടി​യാണ് ഈ ഇടപാടി​ലൂടെ എയർ ഏഷ്യ ഗ്രൂപ്പി​ന് ലഭി​ക്കുക. ഇതുവരെ ടാറ്റ സൺ​സി​ന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ് മെന്റ് ലി​മി​റ്റഡി​ന്റെയും സംയുക്ത ഉടമസ്ഥതയി​ലായി​രുന്നു എയർ ഏഷ്യ.