beat

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റ രണ്ട് പേർക്ക് ക്രൂര മർദ്ദനം. നർസിങ് ദാസ്, റാം നിവാസ് മെഹർ എന്നിവർക്ക് മർദ്ദനമേറ്റത്. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 33 കിലോ ബീഫ് കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരു കൂട്ടം ആളുകൾ ചേർന്ന് ഇവരെ വസ്ത്രം അഴിപ്പിച്ച് ബെൽറ്റ് കൊണ്ട് മർദ്ദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.