assam

ആലുവ: വീര്യമേറിയ ഹെറോയിൻ മയക്കുമരുന്ന് വില്പനയ്ക്കിടെ അസാം നാഗോൺ ജില്ല ദിംഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഹിയ ആലമിനെ (21) ആലുവ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. ഇയാളിൽനിന്ന് 6.323 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി യിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.