gg

തിരുവനന്തപുരം: വൈസ് ചാൻസലറാകാനുള്ള യോഗ്യതകൾ ഉണ്ടെന്ന് കാണിച്ച് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് കേരള മുൻ വി.സി ഡോ. വി.പി. മഹാദേവൻ പിള്ളയുടെ മറുപടി. ചട്ടപ്രകാരമാണ് വി.സി സ്ഥാനത്തെത്തിയതെന്നും മഹാദേവൻ പിള്ള വിശദീകരണം നൽകി. ഒക്ടോബർ 24ന് ഡോ. വി.പി. മഹാദേവൻ പിള്ള വി.സി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു.

അതേസമയം പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം നോട്ടീസിനെതിരെ വി,​സിമാർ നൽകിയ ഹർജിയിൽ ഇടക്കാല സ്റ്റേ കോടതി അനുവദിച്ചില്ല. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെയാണ് വി,​സിമാർ ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നും വി,​സിമാർ കോടതിയിൽ വാദിച്ചു. നോട്ടീസ് സ്റ്റേ ചെയ്യാതെ ഹർജിയിൽ ചാൻസലറുടെ അടക്കം വിശദീകരണം തേടി ഹർജി നാളത്തേക്ക് മാറ്റി.