gg

ന്യൂഡൽഹി : സാധാരണക്കാർക്കും ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിിൻ ഗഡ്കരി വ്യക്തമാക്കി. അടുത്ത വർഷം മുതൽ പെട്രോൾ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.

ബാറ്രറിയിൽ ഓടുന്ന ഇരുചക്ര,​ മുച്ചക്രവാഹനങ്ങളുടെ വിലയിലും വൻകുറവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗഡ്കരി വ്യക്തമാക്കി. നിലവിൽ പെട്രോൾ വാഹനങ്ങൾ ലഭിക്കുന്ന അതേവിലയ്ക്ക് ഇവികളും വില്പനയ്ക്കെത്തുെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വാഹനങ്ങളുടെ ഇറക്കുമതിക്ക് പകരം പ്രാദേശികമായ ഉത്പാദനമാണ് സർക്കാർ നയമെന്നും ഗഡ്കരി വിശദമാക്കി. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഹരിത ഹൈഡ്രജൻ,​ വൈദ്യുകിസ എഥനോൾ,​ മെഥനോൾ,​ ജൈവ ഡീസൽ,​ ജൈവ ദ്രവീകൃത ഇന്ധനം തുടങ്ങിയ ബദൽ മാർഗങ്ങളാണ് സർക്കാർ തേടുന്നതെന്നും ഗ‌‌‌ഡ്കരി അറിയിച്ചു.