
മലപ്പുറം: മദ്ധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം. ചുങ്കത്തറ പുളിമൂട്ടിൽ ജോർജ് കുട്ടി(48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയ ഇയാൾ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും അഞ്ച് മീറ്റർ മാറി കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി.