അമേരിക്കയുടെ ട്രേഡ് സെന്റർ തകർക്കപ്പെട്ട 9/11 പോലെ ലോക മനസാക്ഷിക്ക് മറക്കാനാകാത്ത സംഭവം തന്നെയായിരുന്നു മുംബൈ ടാജിൽ അരങ്ങേറിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് പാക്ക് തീവ്രവാദികൾ ആസൂത്രിതമായി 10 ഭീകരാക്രമണങ്ങൾ നടത്തി. 60 മണിക്കൂർ നീണ്ടു നിന്ന ആക്രമണത്തിൽ 195 പേർ കൊല്ലപ്പെട്ടു. ജനാധിപത്യ ഇന്ത്യ വിറങ്ങലിച്ചു പോയ ദിവസം.

ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്രോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ്, ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങൾ നടന്നത്. വർഷമിത്ര കഴിഞ്ഞിട്ടും ഇനി എത്ര കഴിഞ്ഞാലും ഇന്ത്യയ്ക്ക് ആ ദിവസം മറക്കാൻ ആകില്ല.