
പാർവതി തിരുവോത്ത്, നിത്യ മേനൻ, പദ്മപ്രിയ, സയനോര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന വണ്ടർ വുമണിന്റെ ട്രെയിലർ പുറത്ത്. നവംബർ 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നദിയ മൊയ്തു, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
2018ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമ്മയാകാൻ തയാറെടുക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജലി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. സംഗീതം- ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- മനീഷ് മാധവൻ.