
ആലപ്പുഴ: എ എം ആരിഫ് എം പി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ചേർത്തല കെ വി എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ആരിഫ് സഞ്ചരിച്ച കാർ ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. കാറിൽ ആരിഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എം പിയുടെ കാലിന് പരിക്കുണ്ടെങ്കിലും ഗുരുതരമല്ല. അദ്ദേഹത്തെ കെ വി എം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.