
കാസർകോട്: കാഞ്ഞങ്ങാട്ടെ കോളേജ് വിദ്യാർത്ഥിനി നന്ദയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ മരണത്തിൽ ആൺസുഹൃത്ത് കല്ലൂരാവി മൗലക്കരിയത് വീട്ടിൽ സിദ്ദിഖിന്റെ മകൻ എം കെ അബ്ദുൽ ഷുഹൈബിനെ (20) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
നന്ദയും അബ്ദുൾ ഷുഹൈബും തമ്മിൽ രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇതിനിടയിൽ പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തിയിരുന്നു. അടുത്തിടെ ബന്ധത്തിൽ വിള്ളൽ വന്നതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി.
യുവാവിന്റെ ഭീഷണിയാണ് നന്ദയുടെ മരണത്തിന് കാരണമെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇരുപതുകാരിയായ നന്ദ അച്ഛനമ്മമാരുടെ ഏകമകളാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടി ജീവനൊടുക്കിയത്. വീടിന്റെ രണ്ടാം നിലയിലെ ജനൽ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് യുവാവ് പെൺകുട്ടിക്ക് സന്ദേശമയിച്ചിരുന്നു. കൂടാതെ ഇയാളുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് ജീവനൊടുക്കിയത്.