
കറാച്ചി: ഓരോരുത്തർ വാഹനമോടിക്കുന്നത് ഒരോ സ്റ്റൈലിലാണ്. മറ്റാർക്കും ഒരിക്കലും ഇത് അനുകരിക്കാനും കഴിയില്ല. ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ ആരും അസൂയപ്പെട്ടുപോകും. കാർ ഓടിക്കുന്നതിനിടയിലെ ഗിയർമാറ്റം കണ്ട് പ്രണയം മൊട്ടിട്ട കഥയാണ് പാകിസ്ഥാൻ യുവതിക്ക് പറയാനുള്ളത്. വീട്ടിലെ ഡ്രൈവറെയാണ് യുവതി വിവാഹം കഴിച്ചത്. പാകിസ്ഥാൻ സ്വദേശി എന്നല്ലാതെ യുവതിയെക്കുറിച്ചോ ഭർത്താവിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഡ്രൈവറായിരുന്ന ആളിനെയാണ് യുവതി വിവാഹം കഴിച്ചത്. കക്ഷി കാർ ഓടിക്കുന്നത് കാണുന്നതുതന്നെ ഒരു പ്രത്യേക രസമായിരുന്നു എന്നാണ് യുവതി പറയുന്നത്. ഈ രസം ക്രമേണ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തിന് മുമ്പ് ഇരുവരും മാത്രമുള്ള യാത്രയിൽ യുവതിക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതും പതിവായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഗിയർ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. പലപ്പോഴും തന്റെ കൈപിടിച്ച് ഗിയർ മാറ്റാറുണ്ടായിരുന്നു എന്നും യുവതി പറഞ്ഞു. ഇതോടെയാണത്രേ ശരിക്കും പ്രണയം കടുത്തത്. വർഷങ്ങൾക്ക് മുമ്പ് ആ ഗിയർ മാറ്റത്തോടെ ഉണ്ടായ പ്രണയം ഇപ്പോഴും അതേ തീവ്രതയോടെ തുടരുന്നുണ്ടെന്നും യുവതി പറഞ്ഞു.