engineer

ലോകത്തുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികളുടെ ലിസ്റ്ര് പുറത്തുവന്നു. എംപ്ലോയർ ബ്രാൻഡിംഗ് വിദഗ്ദ്ധരായ യൂണിവേഴ്സമാണ് ലോകത്തിലെ ഏറ്റവും ആകർഷകമായ കമ്പനികളുടെ വാർഷിക റാങ്കിംഗ് പുറത്തിറക്കിയത്. റാങ്കിംഗ് തയ്യാറാക്കിയത് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന കമ്പനികളുടെ അടിസ്ഥാനത്തിലായിരുന്നു. ഈ പഠനത്തിനായി ഏറ്രവും കൂടുതൽ ബിരുദധാരികൾ പഠിച്ചിറങ്ങുന്ന യുഎസ്എ, ചെെന, ജർമ്മനി, കാനഡ, ഫ്രാൻസ്, ഇന്ത്യ, ഇറ്റലി, ബ്രസീൽ, യുകെ എന്നീ ഒമ്പത് രാജ്യങ്ങൾ പരിഗണിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളോട് അവർക്ക് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അഞ്ച് കമ്പനികൾ തിരഞ്ഞെടുക്കാൻ പറഞ്ഞു. ഏകദേശം 70,000 വിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ ഇതിനായി ഉപയോഗിച്ചു. അതിൽ നിന്നാണ് യൂണിവേഴ്സം റാങ്കിംഗ് തയ്യാറാക്കിയത്.

ഒന്നാമത്തെ സ്ഥാനം കരസ്ഥാമാക്കിയത് ഗൂഗിളാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ആഗ്രഹം ഗൂഗിൽ കമ്പനിയുടെ കീഴിൽ ജോലി ചെയ്യാനാണ്.ഫോക്സ് വാഗൺ ഗ്രൂപ്പും ബിഎംഡബ്ല്യൂ ഗ്രൂപ്പും ഉൾപ്പെടെ ഏതാനും ഓട്ടോമോട്ടീവ് കമ്പനികൾ പട്ടികയിൽ ഉയർന്ന സ്ഥാനം നേടി. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ച കമ്പനികൾ താഴെ പറയുന്നവയാണ്.

1. ഗൂഗിൽ

2. മൈക്രോസോഫ്റ്റ്

3. ആപ്പിൾ

4.ആമസോൺ

5. ഐബിഎം

6.ഇന്റൽ

7.സോണി

8.ഒറാക്കിൾ

9.സാംസഗ്

10.ബിഎംഡബ്ല്യൂ ഗ്രൂപ്പ്

ലോകത്തിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പത്ത് കമ്പനികളാണ് ഇവ.