തങ്ങളുടെ പ്രിയ താരങ്ങൾ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ബാഗുകളിൽ എന്തൊക്കെ സാധനങ്ങളായിരിക്കും ഉള്ളതെന്നറിയാൻ ആഗ്രഹമുള്ള നിരവധി ആരാധകരുണ്ട്. അടുത്തിടെ അമൃത സുരേഷ്, അർച്ചന കവി, ഗൗരിനന്ദ, മൈഥിലി, നിഷാ സാരംഗ്, ഗായത്രി അരുൺ തുടങ്ങിയ താരങ്ങളുടെ 'വാട്സ് ഇൻ മൈ ബാഗ്' സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

hannah-reji-koshy

ഇപ്പോഴിതാ ' വാട്സ് ഇൻ മൈ ബാഗു' മായെത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഹന്ന റെജി കോശി. പേഴ്സ്, നോട്ട്പാഡ്, മാസ്‌ക്, സ്‌പ്രേ, ലിപ്സ്റ്റിക് തുടങ്ങി നിരവധി സാധനങ്ങൾ ഹന്നയുടെ ബാഗിലുണ്ട്. മേക്കപ്പിനോട് വലിയ താൽപര്യമില്ലെന്നും കണ്ണെഴുതാറുണ്ടെന്നും നടി വ്യക്തമാക്കി.


പേഴ്സിനകത്ത് ആരുടെയും കൈയിലില്ലാത്ത ഒരു സാധനമുണ്ടെന്ന് നടി പറയുന്നു. ഡെന്റൽ ലൈസൻസ് കാർഡാണ് താരം ഉദ്ദേശിച്ചത്. ആർക്കെങ്കിലും പല്ലുവേദനയുണ്ടെങ്കിൽ ധൈര്യമായി തന്റെയടുത്ത് വന്നോയെന്നും നടി പറഞ്ഞു. പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസും പേഴ്സിലുണ്ട്.