നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവ സംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. ഓഡിറ്റോറിയത്തിൽ നിന്നുള്ള ഇരുവരുടെയും ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലാലേട്ടനോട് തമാശപറഞ്ഞ്, നാണത്തോടെ ചിരിച്ച് തലതാഴ്ത്തി സുചിത്രയാണ് വീഡിയോയിലുള്ളത്.

മോഹൻലാലിനെയും സുചിത്രയേയും കൂടാതെ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സുരേഷ് കുമാർ, മേനക സുരേഷ്, മല്ലികാ സുകുമാരൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങി വലിയൊരു താരനിര തന്നെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
വിശാഖ് വിനീത് ശ്രീനിവാസന്റെ കൈപിടിച്ചാണ് ശ്രീനിവാസൻ എത്തിയത്. കൂടെ ഭാര്യ വിമലയും ഉണ്ടായിരുന്നു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകൻ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനായ വിശാഖ്. എസ് എഫ് എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാൻ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ് അദ്വൈത.