
തിരുവനന്തപുരം: യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് താര കുടുംബങ്ങൾ. മോഹൻലാൽ, സുചിത്ര മോഹൻലാൽ, കല്യാണി പ്രിയദർശൻ, ശ്രീനിവാസൻ, വിമല ശ്രീനിവാസൻ, മക്കളായ വിനീത്, ധ്യാൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകുടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്.
സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അവശതകളെ മാറ്റിവെച്ച്, വിനീതിന്റെ കയ്യും പിടിച്ച് ശ്രീനിവാസൻ വിവാഹ വേദിയിൽ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
Wishing my dearest Vishak & Advaita all the best wishes ❤️
Posted by Aju Varghese on Thursday, 3 November 2022
Have a Funtastic married life dearos 🙌
ഈ വർഷം ഓഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷൻ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിർമ്മാണത്തിലേക്ക് എത്തിയത്. പിന്നീട് സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രവും ഇതേ ബാനർ നിർമ്മിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ‌്ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹൃദയമാണ് വിശാഖിനെ ഹിറ്റ് നിർമ്മാതാക്കളുടെ പട്ടികയിൽ എത്തിച്ചത്.