shehar

ഇന്ത്യ- സിംബാബ്‌വെ ടി20 മാച്ചിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ പ്രതിഫലമായി ഒരു സിംബാബ്‌വെക്കാരനെ താൻ വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ നടി ഷെഹർ ഷിൻവാരി. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രഖ്യാപനം. ഞായറാഴ്‌ചയാണ് ഇന്ത്യ- സിംബാബ്‌വെ മാച്ച്.

''സിംബാബ്‌വെ അത്ഭുതകരമായി ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ എന്റെ വരനെ സിംബാബ്‌വെയിൽ നിന്നു തന്നെ ഞാൻ കണ്ടെത്തും'' എന്നാണ് തിവാരിയുടെ ട്വീറ്റ്.

I'll marry a Zimbabwean guy, if their team miraculously beats India in next match 🙂

— Sehar Shinwari (@SeharShinwari) November 3, 2022

ഇക്കഴിഞ്ഞ ബംഗ്ളാദേശുമായുള്ള മാച്ചിൽ ഇന്ത്യ തോൽക്കുമെന്നായിരുന്നു തിവാരിയുടെ പ്രവചനം. പക്ഷേ ജയം ഇന്ത്യയ‌്ക്കൊപ്പം നിന്നതോടെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളിൽ നിറയാനായിരുന്നു നടിയുടെ വിധി.