
വയനാട്: വയനാട് വൈത്തിരിയിലെ ഗോത്ര പൈതൃകഗ്രാമമായ 'എൻ ഊരിന്" മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹസമ്മാനമായി രണ്ട് ഇലക്‌ട്രിക് ഓട്ടോകളെത്തി. എൻ ഊരിലെ വയോധികർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ യാത്ര സുഗമമാക്കുന്നതിനൊപ്പം പ്രകൃതിസൗഹൃദ ഗതാഗതത്തിനും ഇ-ഓട്ടോകൾ സഹായിക്കും.
വൈത്തിരിയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ലാസ്‌റ്റ് മൈൽ മൊബിലിറ്റി സൗത്ത് ഇന്ത്യ സോണൽ ഹെഡ് ജൂബിൻ കുര്യൻ സബ് കളക്‌ടർ ആർ.ശ്രീലക്ഷ്‌മിക്ക് ഓട്ടോറിക്ഷകളുടെ താക്കോൽ കൈമാറി. ചോള മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്‌ടർ സലീഷ് സംബന്ധിച്ചു.