sib

കൊച്ചി: സമയലാഭത്തോടെയും സുരക്ഷിതമായും ലളിതമായും വിദേശത്തേക്ക് എളുപ്പത്തിൽ പണം അയയ്ക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ളാറ്റ്‌ഫോമായ എസ്.ഐ.ബി മിറർപ്ളസിൽ 'റെമിറ്റ് മണി എബ്രോഡ്" എന്ന പുതിയ സൗകര്യം. എൻ.ആർ.ഇ.,​ റെസിഡന്റ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കൾക്കായാണ് ഈ സൗകര്യമെന്ന് ബാങ്കിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ കെ.തോമസ് ജോസഫ് പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ 100ലധികം കറൻസികളിൽ ഓൺലൈൻവഴി പണം അയയ്ക്കാം.