jayasankar

ന്യൂഡൽഹി: യുക്രെയ്‌നിലെ സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഏഴിന് റഷ്യയിലെത്തും. സന്ദർശനത്തിൽ വിവിധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശ്രദ്ധേയമാകും. ജയശങ്കർ ഏഴ്, എട്ട് തീയതികളിൽ റഷ്യ സന്ദർശിക്കുമെന്നും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഉപപ്രധാനമന്ത്രിയും വാണിജ്യ വ്യവസായ മന്ത്രിയുമായ ഡെനിസ് മാന്റുറോവ് എന്നിവരുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ജയശങ്കറിന്റെ സന്ദർശനം റഷ്യ പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സാമ്പത്തിക സഹകരണം സംബന്ധിച്ചും അദ്ദേഹം ചർച്ച നടത്തും.