
പാരീസ് : പാരീസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിൽ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് അട്ടിമറിത്തോൽവി.അമേരിക്കൻ താരമായ ടോമി പോളാണ് മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ 3-6, 7-6(4), 6-1 എന്ന സ്കോറിന് നദാലിനെ കീഴടക്കിയത്. ആദ്യ സെറ്റിൽ നിഷ്പ്രയാസം മുന്നേറിയ നദാലിനെ രണ്ടാം സെറ്റിലെ ടൈബ്രേക്കറിൽ ടോമി മറികടന്നു. ഈ താളം നിലനിറുത്തി മൂന്നാം സെറ്റിൽ അവിശ്വസനീയമാം വിധം നദാലിനെ വരിഞ്ഞുമുറുക്കി ടോമി വിജയം നേടുകയായിരുന്നു. ഇതോടെ റാങ്കിംഗിലെ രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാമതേക്ക് കയറാമെന്നുള്ള നദാലിന്റെ മോഹത്തിനും താത്കാലിക വിരാമമായി.